Sunday, November 7, 2010

ഇതാ ഞാന്‍


വരണ്ട മരുഭൂമിയില്‍
ദാഹജലം പോലുമില്ലാത്ത വറുതിയില്‍
എന്നെ തനിച്ചലയാന്‍ വിട്ട്,
എന്‍റെ പ്രണയമേ, നീ എവിടെയാണ്?

മിഴികളിലൂടെ അഗ്നി ഊറുന്നു.
പൊള്ളിയടരുന്ന കവിളുകളില്‍നിന്നത് തുടച്ചു മാറ്റാതെ,
എന്‍റെ പ്രണയമേ, നീ എങ്ങു മറഞ്ഞു ?

പേനാതുമ്പിലെ മഷി പടര്‍ന്ന്,
എന്‍റെ മനസ്സ് മാഞ്ഞു തുടങ്ങി.
വിങ്ങിക്കരയാന്‍ കൊതിച്ച പൈതല്‍ പോലെ,
തല ചായ്കാന്‍ ഒരിടം തേടി.
ഞാന്‍ നികൃഷ്ടയെന്നു ,
എന്‍റെ ചുറ്റും പ്രകൃതി ആര്‍ത്ത് വിളിക്കുന്നു

ഇനിയെന്‍റെ മിഴികളില്‍ നീര്‍ പൊടിയില്ല
മനമിടറില്ല, ഒന്നുമോര്‍ക്കില്ല
മകളല്ല ഞാന്‍, സ്വയം ഭൂ
മരണവുമെന്നെ ഉപേക്ഷിച്ചു കളഞ്ഞു.

പ്രണയമേ നീയുറങ്ങി പോയോ?
നീ മയങ്ങി കിടക്കുക, യുഗാന്ത്യതോളം
നിന്നിലെനിക്കവകാശമില്ല
ഞാനുരുകി തീര്‍ന്നു കൊള്ളാം ,
നീയെന്നില്‍ ഉറങ്ങുക
എന്നിലെക്കഗ്നിശരങ്ങള്‍ വര്‍ഷിക്കപെടുമ്പോള്‍
മനസ്സിന്‍റെ കമ്പിളി പുതപ്പില്‍ ചുരുണ്ടു കിടക്കുക

ചൂളയില്‍ ഞാന്‍ വെന്തു മരിക്കും വരെ
നീ ബന്ധനസ്ഥനായിരിക്കുക..
അതു വരെ...........
അതുവരെയെങ്കിലും.....
എന്നിലെ ഹൃദയത്തുടിപ്പുകള്‍
നീയാണെന്ന് അറിയുക

3 comments:

rajeesh said...

കൊരെക്കൂടി നന്നാക്കനാവും

ഒറ്റനിലാപക്ഷി said...

ഇത് ഞാന്‍ അല്ലെ രജീഷ്. എനിക്ക് മറ്റൊരാളെ പോലെ ചിന്തിക്കാനാകുമോ? എനിക്ക് തോന്നിയത് ഞാന്‍ എഴുതി.

Bijo J Francis said...

I am not really into malayalam poetry... Especially when it is abstract...
പക്ഷെ ഇത് വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ജയറാമിന്റെ audition scene ആണ്...
:P
ചുമ്മാതാണെ!!!

Post a Comment