എന്റെ പ്രിയപ്പെട്ടവനെ....
ഈ കറുത്തിരുണ്ട പ്രണയത്താല്‍,
എന്റെ ഹൃദയം ഉരുകുകയാണ്.. ..
വെളിച്ചം കണ്ട പറന്നു വരുന്ന ഈയാം പാറ്റയെ പോലെ
നീയാകുന്ന ഇരുട്ടിനെ ഞാന്‍ പ്രണയിച്ചു മരിച്ചു വീഴുന്നു..
ഈ ജനല്‍ ക്കമ്പികളുടെ അപ്പുറത്തെ..
തണുത്ത ഇരുട്ടില്‍ നിന്നും
നിന്റെ കൂര്‍ത്ത നഖമുള്ള കൈകള്‍ നീട്ടി
എന്നേയൊന്നു നിന്നോട് ചേര്‍ത്തു നിര്‍ത്തൂ...
എന്റെ ജീവന്റെ അവസാന തുള്ളിയും ഊറ്റിയെടുത്ത്,
ഞാന്‍ കൊതിക്കുന്ന
എന്റെ ആകാശ ഗോപുരത്തിലേക്ക്
എന്നേ കൊണ്ട് പോകൂ
യുഗങ്ങളായി , നീ എനിക്ക് വേണ്ടി കാത്തുവെച്ച
മണിയറയില്‍
എന്നെന്നേക്കുമായി എന്നേ ബന്ധിക്കൂ
ഓരോ നിമിഷവും, നിന്റെ വരവിനായി ഞാന്‍ വെമ്പുന്നു
കറുത്ത കുതിരകളെ പൂട്ടിയ
തീനാവുകള്‍ പറക്കുന്ന രഥത്തില്‍
നീ വരുന്നതും
എന്റെ വരണമാല്യം , കഴുത്തില്‍ മുറുകി എന്റെ ശ്വാസം നിലക്കുന്നതും
ആഴങ്ങളുടെ അഗാധതയിലേക്ക്
ഞാന്‍ താണു താണു പോകുന്നതും..
ഭാരമെതുമില്ലാതെ , ഞാന്‍ നിന്നിലേക്ക് പറന്നെത്തുന്നതും
ഞാന്‍ കൊതിയോടെ കാത്തിരിക്കുന്നു..
എന്റെ പ്രിയനേ, നീ വേഗം വരിക
ഈ വിരഹത്താല്‍ ഞാന്‍ വെന്തുരുകുന്നു
ഈ ചൂട്, എന്റെ അസ്ഥികളെ പോലും ഉരുക്കി കളയുന്നു
ചൂളയില്‍ എന്നേ തനിച്ചാക്കാതെ, നീ വരിക
എന്നെയും നീയാക്കി മാറ്റുക
Thursday, March 22, 2012
Tuesday, March 13, 2012
മൗനവീണ
ഞാന്‍ മുറുക്കി പിടിച്ചിരുന്നു നിന്റെ കൈയില്‍,
അറിയാതെ എപ്പോഴോ ഞാന്‍ ഊര്‍ന്നു പോയി
എന്റെ വിരലുകളില്‍ ശ്രുതിയിടുവാന്‍, നീയെവിടെ ?
ഹൃദയ വീണയിലെ താളവും അടങ്ങി
നിന്നേ തിരയുന്ന കണ്ണുകളില്‍ ,
നനവിന്റെ നീര്‍തിളക്കവും ,
തളര്‍ന്ന കറുത്ത പാടുകളും മാത്രം ,
എന്റെ പ്രിയനേ നീ വരിക..
മിന്നല്‍പിണരിന്‍ കുതിരപ്പുറത്തേറീ..
ഈ വീണ നീ ഏറ്റുകൊള്‍ക.....
പാഴെങ്കിലും, ഇതിലെ ശ്രുതിയെല്ലാം
നിനക്ക് വേണ്ടി മാത്രം മീട്ടാനുള്ളതാണ്

Thursday, March 1, 2012
എന്റെ നവോദയ "ഡാഡി"
1998 "ട്ടൊ " ഞങ്ങള്‍ നവോദയയില്‍ എത്തി, ഓഗസ്റ്റ് അഞ്ചിനു..
കുറെ ഇട്ടാപ്പിരികള്‍, ക്ലാസ്സില്‍. എല്ലാവര്ക്കും കരച്ചില്‍ , വീട് മാനിയ,
ജീവിതത്തില്‍ ആദ്യമായി അച്ഛനമ്മമാരെ പിരിഞ്ഞു നില്‍ക്കുന്ന കുഞ്ഞു കുരുന്നുകള്‍.
എല്ലാവരും ആദ്യമായി ഹോസ്റ്റല്‍ കാണുന്നവര്‍. എല്ലാവരുടെയും മുഖങ്ങളില്‍ ആശങ്ക , അപരിചിതത്വം, സങ്കടം.
എന്നെ ഹോസ്റ്റലില്‍ കൊണ്ടാക്കിയപ്പോള്‍ എന്റെ അമ്മയുടെയും ചാച്ചന്റെയും മനസുകളില്‍ എന്തായിരുന്നോ? ഞാന്‍ ചോദിച്ചില്ല, പക്ഷെ അവര്‍ തിരിച്ചു പോകുമ്പോള്‍ ആ ജീപ്പിന്റെ പുറകെ ഞാന്‍ ഓടിയ ഓട്ടം ഞാന്‍ ഇതുവരെ മറന്നിട്ടില്ല. " ഞാന്‍ തനിച്ചായി, ഞാന്‍ തനിച്ചായി , എന്നെ ഒറ്റക്കാക്കി അവര് പോയി "
ക്ലാസ്സില്‍ ചെല്ലുമ്പോഴും ഇത് തന്നെ അവസ്ഥ. ഏതെങ്കിലും അറ്റതൂന്ന് ആരെങ്കിലും കരഞ്ഞു തുടങ്ങും. " അമ്മയെ കാണണം , അച്ഛനെ കാണണം " . അത് ഒരു പകര്‍ച്ച വ്യാധി പോലെ, അടുത്തയാള്‍ , അതിനടുത്തയാല്‍ അങ്ങനെ ക്ലാസിലെ നാല്പതു പേരും കൂടി കോറസ്സായി കരയും. ഇതിനു ആണെന്നോ പെണ്ണെന്നോ ഒന്നും ഭേദമില്ല. ഇപ്പോള്‍ മസില് പിടിച്ചു നടക്കുന്ന എന്റെ സുഹൃത്തുക്കളെ ഒക്കെ കാണുമ്പോള്‍ ഇതൊക്കെ ഞാന്‍ ഓര്‍ക്കാറുണ്ട്. (ഞാനും മോശമല്ല !!)
ഞങ്ങള്‍ അവിടെ എത്തിയ വര്ഷം അവിടത്തെ മുതിര്‍ന്ന ടീച്ചര്സ് (PGTs) ആയ മാധവന്‍ പി , മാധവന്‍ വി വി സാര്‍മാര്‍ക്ക് കൊച്ചു പിള്ളേരെ പഠിപ്പിക്കാന്‍ ഒരു ആഗ്രഹം. അവര്‍ ഞങ്ങളെ ഏറ്റെടുത്തു. കണ്ണൂര്‍ നവോദയയുടെ ചരിത്രത്തില്‍ മറ്റൊരു ബാച്ച് നും കിട്ടാത്ത ഭാഗ്യം.
വി വി മാധവന്‍ സാര്‍ ഞങ്ങളുടെ കണക്കു മാഷാണ്. "നമ്മള്‍ ഈ ഹരണം ഒക്കെ ഇങ്ങനെ ചെയ്യും, അല്ലെ മക്കളെ" , എന്ന് പറഞ്ഞു ബോര്‍ഡിന്റെ അടുത്ത് നില്‍ക്കുന്ന സാറിന്റെ രൂപം ഒട്ടും മായാതെ മനസിന്റെ കണ്മുന്നില്‍ ഉണ്ട്.
പതിനൊന്നിലെയും പന്ത്രണ്ടിലേയും ചേട്ടന്മാര്‍ക്ക് കണക്കു പഠിപ്പിക്കുന്ന സാര്‍ ഞങ്ങള്‍ ഇപ്പോഴും തിരിഞ്ഞു കളിചോണ്ടിരിക്കുന്ന പീക്കിരികള്‍ക്ക് പറഞ്ഞു തരാന്‍ ശെരിക്കും ബുദ്ധിമുട്ടിയിട്ടുണ്ടാവണം.
സാര്‍ ഇങ്ങനെ ഒക്കെ പറഞ്ഞാലും ഹരണം ഒന്നും ഞങ്ങള്‍ക്ക് ഒരു വിഷയമല്ല. ഞങ്ങളുടെ ഏക ലക്‌ഷ്യം " വീട്ടില്‍ പോകണം, അമ്മെ കാണണം ". അത് മാത്രം. ടീചെര്‍സ് കാര്യമായി ക്ലാസ്സില്‍ പടിപിക്കുക ആണെങ്കിലും ഞങ്ങള്‍ ഗാനമേള നടത്തും. എങ്കിലും അതിനൊക്കെ ചൂരലെടുത്തു തല്ലുന്ന ടീചെര്‍സ് അല്ലാരുന്നു ഞങ്ങളുടെ.
അങ്ങനെ ഒരു ദിവസം , സാറിന്റെ ക്ലാസിനിടയില്‍ ആരോ കരയാന്‍ തുടങ്ങി, രമിഷ ആണെന്ന് തോന്നുന്നു, അവളായിരുന്നു ക്ലാസിലെ കരച്ചില്‍ പെട്ടി :) . അത് വേഗം മറ്റുള്ളവരിലേക്ക് പടര്‍ന്നു. സാറിനു നിയന്ത്രിക്കാന്‍ പറ്റാത്ത വിധം കോറസ്. സമാധാനിപ്പിക്കാന്‍ സാര്‍ ആവുന്നത് ശ്രമിച്ചു നോക്കി. കരച്ചില്‍ ഉച്ചത്തിലായി. ആരെയോ
(വിജേഷ് എന്ന് ഓര്മ ) അടുത്ത് പിടിച്ചു സാര്‍ പറയുകയാണ്. "നോക്ക് മക്കളെ, എന്തിനാ കരയുന്നെ. ഞാനല്ലേ ഇപ്പൊ നിങ്ങടെ അച്ഛന്‍ , നിങ്ങളുടെ ഡാഡി. ഡാഡി എന്ന് വിളിക്ക് മക്കളെ"
എനിക്ക് ദേഷ്യം വന്നു , ഡാഡി പോലും. എന്റെ അപ്പന്‍ എന്റെ വീട്ടിലല്ലേ, പിന്നെ ഈ സാറെന്തിനാ ഇങ്ങനെ പറയുന്നത് ? എന്റെ അപ്പന്റെ സ്ഥാനത് സാറിനെ കാണാനോ, നടപ്പില്ല !!!
എന്നാല്‍ ഇന്ന്, വര്‍ഷങ്ങള്‍ക്കു ശേഷം.. സാറിന്റെ ആ വാക്കുകള്‍ ഓര്‍ക്കുമ്പോള്‍, എനിക്ക് അത്ഭുതം തോന്നുന്നു. ഒരു അദ്ധ്യാപകന്‍ എന്നതിനേക്കാള്‍ ഉപരി, സാര്‍ അക്ഷരാര്ധത്തില്‍ ഞങ്ങള്‍ക്ക് ഒക്കെ പിതൃ തുല്യനായി തീര്‍ന്നിരുന്നു. ഒരു അദ്ധ്യാപകന്‍ എന്തുമാത്രം വലിയ മനസുള്ളവന്‍ ആയിരിക്കണം അങ്ങനെ ഒക്കെ പറയാന്‍. സാറിന്റെ മക്കള്‍ ഒക്കെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നെങ്കിലും, സാര്‍ അവരെ ഞങ്ങളെ സ്നേഹിക്കുന്നതില്‍ കൂടുതല്‍ സ്നേഹിക്കുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല.
എത്ര വര്ഷം കഴിഞ്ഞു, എന്റെ മനസ്സില്‍ അദ്ധ്യാപകന്‍ എന്ന് പറഞ്ഞാല്‍ ആദ്യം വരിക വി വി മാധവന്‍ സാറിന്റെ മുഖം തന്നെ. വര്‍ഷങ്ങള്‍ക്കു ശേഷം ഞാനും ഒരു അധ്യാപിക ആവാന്‍ ആഗ്രഹിച്ചത് ഒരു പക്ഷെ എന്റെ അധ്യാപകരെ ഞാന്‍ അത്ര മാത്രം സ്നേഹിക്കുന്നത് കൊണ്ടായിരിക്കണം. എന്റെ മുന്നില്‍ ഇരിക്കുന്ന കുട്ടികളെ കാണുമ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കുക , "ദൈവമേ, ഇവരെ മക്കളെ എന്ന് മനസറിഞ്ഞു വിളിക്കാന്‍ സാധിക്കണേ " എന്ന് തന്നെ. സാറിനെ പോലെ ആയില്ലെങ്കിലും, സാറിന്റെ student ആയതു കൊണ്ട് മാത്രം ഒരല്‍പം virtue ദൈവം എനിക്കും തന്നിരുന്നെങ്കില്‍.
ഇന്ന് ആ ദിവസത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ , എന്തെന്നറിയാത്ത ഒരു നനുത്ത സന്തോഷം, പിന്നെ ദൂരെ മറഞ്ഞു പോയ ആ കാലത്തേക്ക് തിരിചെത്തുവാനുള്ള മനസിന്റെ ഒരു വിങ്ങല്‍. എല്ലാം വല്ലാതെ miss ചെയ്യുന്നു. എന്റെ അധ്യാപകര്‍ എന്റെ കൂട്ടുകാര്‍, എന്റെ വീട്.. അതെ അത് തന്നെയാണ് വീട്.
വാല്‍ക്കഷ്ണം : അന്ന് ജീപ്പിന്റെ പുറകെ ഓടിയ ഞാന്‍ അവസാനം അവിടുന്ന് പോരുന്ന ദിവസം "എനിക്കിവിടുന്നു പോരണ്ട, എന്നെ കൊണ്ട് പോകല്ലേ " എന്ന് പറഞ്ഞു electric post നെ കെട്ടിപിടിച്ചു കരഞ്ഞതും മറ്റൊരു ഓര്മ.

അബ്ബാജാന്‍ = "ആരോ ഒരാള്‍"
"നിന്റെ കണ്ണുകളുടെ നിഷ്കളങ്കത വളരെ വേഗം ചോര്‍ന്നു പോയി,നീ പ്രായത്തില്‍ കവിഞ്ഞ പക്വത കാണിക്കുന്നത്
കാണാന്‍ എനിക്ക് ഇടവരാതിരിക്കട്ടെ കുട്ടീ "
ഈ വാക്കുകള്‍ ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നു. അന്ന് അതിന്റെ അര്‍ഥം മനസിലായില്ല, അല്ലെങ്കില്‍ വിപരീതാര്‍ത്ഥം മനസിലാക്കി. അല്ലെങ്കില്‍, എന്തിനു കുഞ്ഞുങ്ങള്‍ പ്രായത്തില്‍ കവിഞ്ഞ പക്വത കാട്ടുന്നതിനെ ഭയക്കുന്നു. എല്ലാവരും അത് ഒരു അഭിമാനമായി കാണുമ്പോള്‍ ??
ഞങ്ങളുടെ ആര്‍ട്ട് റൂം, എന്റെ കണ്ണുകള്‍ക്ക് മുന്നില്‍ നിറങ്ങളുടെ മോഹിപ്പിക്കുന്ന കൂട്ടം. ഒരുപാട് തരം നിറങ്ങള്‍ ,നാല് പാടും ഉള്ള ഭിത്തികളില്‍ കുട്ടികള്‍ വരച്ച അപൂര്‍ണ്ണമായ, (പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് അറിയാത്തത് കൊണ്ടാവാം), ചിത്രങ്ങള്‍. അങ്ങിങ്ങ് അത്ഭുതപ്പെടുത്തുന്ന പൂര്‍ണ്ണതയില്‍ വരച്ചു വെച്ച ചിത്രങ്ങള്‍, അതിന്റെ അടിയില്‍ "aaro oraal " എന്ന് കോറിയിട്ടിട്ടുണ്ടായിരുന്നു. ആര്‍ട്ട് റൂമിനുള്ളില്‍ തന്നെയുള്ള സ്റ്റുഡിയോ റൂമില്‍ നിന്ന് ഒരു മൂളിപ്പാട്ട് , ചെന്ന് നോക്കുമ്പോള്‍ അവിടെ" ആരോ ഒരാള്‍ " ഊശാന്താടിയും മുഷിഞ്ഞ കുപ്പായവും ഇല്ലാത്ത ഒരു ചിത്രകാരന്‍.
ആര്‍ക്കും എപ്പോഴും കടന്നു ചെല്ലാവുന്ന ആര്‍ട്ട് റൂം , കുഞ്ഞുങ്ങളുടെ സ്വാതന്ത്രത്തിനു വിട്ടു കൊടുത്തിരിക്കുന്ന നിറങ്ങള്‍ ബ്രഷുകള്‍, "ആരോ ഒരാള്‍"ക്ക് കിട്ടുന്ന ശമ്പളതിലേരെയും അതിനാണ് ചെലവാക്കുന്നത്. എന്ത് കൊണ്ട് കുട്ടികള്‍ക്ക് ആര്‍ട്ട് വര്‍ക്കിനു വേണ്ട സാമഗ്രികള്‍ സ്വയം കൊണ്ട് വന്നു കൂടാ , എന്ന മാനേജ്‌മന്റ് ഇന്റെ ചോദ്യത്തിന് , "അത് എന്റെ ഇഷ്ടം " എന്ന് ധിക്കാരപരമായി പറഞ്ഞു അവരുടെ കണ്ണിലെ കരടായി മാറിയ "ആരോ ഒരാള്‍ " !!
കുഞ്ഞുങ്ങളുടെ കണ്ണിലൂടെ നിഷ്കളങ്കത ചോര്‍ന്നു പോകുന്നത് കണ്ടു വേവലാതി പെട്ട അദ്ധ്യാപകന്‍. ഒരു വാട്ടര്‍ കളര്‍ പെയിന്റിങ്ങിലെ മനോഹരമായ പ്രക്രുതിദൃശ്യത്തെ നോക്കി അത്ഭുതം കൂറി നിന്ന എന്നോട്, "അത് എന്റെ വീടാണ്" എന്ന് പറഞ്ഞു. ഞാനത് വിശ്വസിച്ചു, ആ മനോഹര സ്ഥലത്ത് താമസിക്കാന്‍ കിട്ടിയ സാറിന്റെ ഭാഗ്യത്തെ കുറിച്ച് അപ്പോള്‍ തന്നെ അഭിപ്രായപ്പെട്ടു. എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അദ്ദേഹം പറഞ്ഞു "ഇങ്ങനെ പറഞ്ഞാല്‍ അവിശ്വസിക്കാന്‍ നീ വൈകാതെ തുടങ്ങും " , സാര്‍ എന്നെ പറ്റിച്ചു എന്ന് ഞാന്‍ കരുതി. സാര്‍ അന്ന് ഉദ്ദേശിച്ചത് എന്തെന്ന് എനിക്ക് മനസിലായില്ല, കാരണം എന്റെ നിഷ്കളങ്കത അന്ന് ബാകി ഉണ്ടായിരുന്നു.
ഒരു വലിയ വാട്ടര്‍ കളര്‍ പേപ്പറിന് മീതെ ഇരുന്നു അതില്‍ പലതരം ബ്രഷുകള്‍ കൊണ്ട് കോറിവരച്ചു കൊണ്ടിരുന്ന
(അതിനെ ചിത്രമെന്ന് സാര്‍ മാത്രമേ വിളിക്കൂ) ഞങ്ങളോട് തന്റെ സ്വപ്നത്തില്‍ തനിക്കു ഒരു മകള്‍ ഉണ്ടെന്നും, അവളെ താന്‍ വര്‍ഷ എന്ന് വിളിക്കുമെന്നും, വര്‍ഷ എന്നാല്‍ മഴയാനെന്നും , എനിക്ക് പറഞ്ഞു തന്ന, ദിവസം ഒരിക്കലെങ്കിലും സാര്‍ എന്നെ വര്‍ഷ എന്ന് വിളിച്ചിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ഞാനാഗ്രഹിച്ചു, എന്ത് കൊണ്ട് അങ്ങനെ തോന്നി എന്ന് ഇന്നും എനിക്ക് അറിഞ്ഞൂടാ.
എട്ടാം ക്ലാസ്സിന്റെ അവസാനം, എന്റെ കൂട്ടുകാരിക്ക് സാര്‍ സമ്മാനമായി നല്‍കിയ പുസ്തകത്തില്‍, സാര്‍ എഴുതിയ ആശംസാ വാചകം ഒരു യാത്ര പറച്ചില്‍ ആണെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം, സ്കൂളിലെ പഴയ റിക്കാര്‍ഡുകള്‍ തപ്പി സാര്നിന്റെ അഡ്രസ് കണ്ടു പിടിച്ചു എഴുതിയ കത്തിന് മാസങ്ങള്‍ക്ക് ശേഷം ലഭിച്ച മറുപടിയില്‍, ഞങ്ങള്‍ ഓരോരുത്തരുടെയും വിവരങ്ങള്‍ പേര് പറഞ്ഞു അന്വേഷിച്ചു, അന്നത്തെ ഞങ്ങളുടെ കുട്ടിക്കളികള്‍ എല്ലാം അക്കമിട്ടു നിരത്തിയിരുന്നു.. ഞങ്ങള്‍ ഓരോരുത്തരുടെയും കുട്ടിത്തത്തെ ഒരുപാട് സ്നേഹിച്ചിരുന്ന "അബ്ബാജാന്‍" , ആ എഴുത്തിനോടുക്കവും, തന്റെ പെരെഴുതെണ്ടിടത് "ആരോ ഒരാള്‍" എന്ന് എഴുതിയിട്ടിരുന്നു.
കാണാന്‍ എനിക്ക് ഇടവരാതിരിക്കട്ടെ കുട്ടീ "
ഈ വാക്കുകള്‍ ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നു. അന്ന് അതിന്റെ അര്‍ഥം മനസിലായില്ല, അല്ലെങ്കില്‍ വിപരീതാര്‍ത്ഥം മനസിലാക്കി. അല്ലെങ്കില്‍, എന്തിനു കുഞ്ഞുങ്ങള്‍ പ്രായത്തില്‍ കവിഞ്ഞ പക്വത കാട്ടുന്നതിനെ ഭയക്കുന്നു. എല്ലാവരും അത് ഒരു അഭിമാനമായി കാണുമ്പോള്‍ ??
ഞങ്ങളുടെ ആര്‍ട്ട് റൂം, എന്റെ കണ്ണുകള്‍ക്ക് മുന്നില്‍ നിറങ്ങളുടെ മോഹിപ്പിക്കുന്ന കൂട്ടം. ഒരുപാട് തരം നിറങ്ങള്‍ ,നാല് പാടും ഉള്ള ഭിത്തികളില്‍ കുട്ടികള്‍ വരച്ച അപൂര്‍ണ്ണമായ, (പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് അറിയാത്തത് കൊണ്ടാവാം), ചിത്രങ്ങള്‍. അങ്ങിങ്ങ് അത്ഭുതപ്പെടുത്തുന്ന പൂര്‍ണ്ണതയില്‍ വരച്ചു വെച്ച ചിത്രങ്ങള്‍, അതിന്റെ അടിയില്‍ "aaro oraal " എന്ന് കോറിയിട്ടിട്ടുണ്ടായിരുന്നു. ആര്‍ട്ട് റൂമിനുള്ളില്‍ തന്നെയുള്ള സ്റ്റുഡിയോ റൂമില്‍ നിന്ന് ഒരു മൂളിപ്പാട്ട് , ചെന്ന് നോക്കുമ്പോള്‍ അവിടെ" ആരോ ഒരാള്‍ " ഊശാന്താടിയും മുഷിഞ്ഞ കുപ്പായവും ഇല്ലാത്ത ഒരു ചിത്രകാരന്‍.ആര്‍ക്കും എപ്പോഴും കടന്നു ചെല്ലാവുന്ന ആര്‍ട്ട് റൂം , കുഞ്ഞുങ്ങളുടെ സ്വാതന്ത്രത്തിനു വിട്ടു കൊടുത്തിരിക്കുന്ന നിറങ്ങള്‍ ബ്രഷുകള്‍, "ആരോ ഒരാള്‍"ക്ക് കിട്ടുന്ന ശമ്പളതിലേരെയും അതിനാണ് ചെലവാക്കുന്നത്. എന്ത് കൊണ്ട് കുട്ടികള്‍ക്ക് ആര്‍ട്ട് വര്‍ക്കിനു വേണ്ട സാമഗ്രികള്‍ സ്വയം കൊണ്ട് വന്നു കൂടാ , എന്ന മാനേജ്‌മന്റ് ഇന്റെ ചോദ്യത്തിന് , "അത് എന്റെ ഇഷ്ടം " എന്ന് ധിക്കാരപരമായി പറഞ്ഞു അവരുടെ കണ്ണിലെ കരടായി മാറിയ "ആരോ ഒരാള്‍ " !!
കുഞ്ഞുങ്ങളുടെ കണ്ണിലൂടെ നിഷ്കളങ്കത ചോര്‍ന്നു പോകുന്നത് കണ്ടു വേവലാതി പെട്ട അദ്ധ്യാപകന്‍. ഒരു വാട്ടര്‍ കളര്‍ പെയിന്റിങ്ങിലെ മനോഹരമായ പ്രക്രുതിദൃശ്യത്തെ നോക്കി അത്ഭുതം കൂറി നിന്ന എന്നോട്, "അത് എന്റെ വീടാണ്" എന്ന് പറഞ്ഞു. ഞാനത് വിശ്വസിച്ചു, ആ മനോഹര സ്ഥലത്ത് താമസിക്കാന്‍ കിട്ടിയ സാറിന്റെ ഭാഗ്യത്തെ കുറിച്ച് അപ്പോള്‍ തന്നെ അഭിപ്രായപ്പെട്ടു. എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അദ്ദേഹം പറഞ്ഞു "ഇങ്ങനെ പറഞ്ഞാല്‍ അവിശ്വസിക്കാന്‍ നീ വൈകാതെ തുടങ്ങും " , സാര്‍ എന്നെ പറ്റിച്ചു എന്ന് ഞാന്‍ കരുതി. സാര്‍ അന്ന് ഉദ്ദേശിച്ചത് എന്തെന്ന് എനിക്ക് മനസിലായില്ല, കാരണം എന്റെ നിഷ്കളങ്കത അന്ന് ബാകി ഉണ്ടായിരുന്നു.
ഒരു വലിയ വാട്ടര്‍ കളര്‍ പേപ്പറിന് മീതെ ഇരുന്നു അതില്‍ പലതരം ബ്രഷുകള്‍ കൊണ്ട് കോറിവരച്ചു കൊണ്ടിരുന്ന
(അതിനെ ചിത്രമെന്ന് സാര്‍ മാത്രമേ വിളിക്കൂ) ഞങ്ങളോട് തന്റെ സ്വപ്നത്തില്‍ തനിക്കു ഒരു മകള്‍ ഉണ്ടെന്നും, അവളെ താന്‍ വര്‍ഷ എന്ന് വിളിക്കുമെന്നും, വര്‍ഷ എന്നാല്‍ മഴയാനെന്നും , എനിക്ക് പറഞ്ഞു തന്ന, ദിവസം ഒരിക്കലെങ്കിലും സാര്‍ എന്നെ വര്‍ഷ എന്ന് വിളിച്ചിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ഞാനാഗ്രഹിച്ചു, എന്ത് കൊണ്ട് അങ്ങനെ തോന്നി എന്ന് ഇന്നും എനിക്ക് അറിഞ്ഞൂടാ.എട്ടാം ക്ലാസ്സിന്റെ അവസാനം, എന്റെ കൂട്ടുകാരിക്ക് സാര്‍ സമ്മാനമായി നല്‍കിയ പുസ്തകത്തില്‍, സാര്‍ എഴുതിയ ആശംസാ വാചകം ഒരു യാത്ര പറച്ചില്‍ ആണെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം, സ്കൂളിലെ പഴയ റിക്കാര്‍ഡുകള്‍ തപ്പി സാര്നിന്റെ അഡ്രസ് കണ്ടു പിടിച്ചു എഴുതിയ കത്തിന് മാസങ്ങള്‍ക്ക് ശേഷം ലഭിച്ച മറുപടിയില്‍, ഞങ്ങള്‍ ഓരോരുത്തരുടെയും വിവരങ്ങള്‍ പേര് പറഞ്ഞു അന്വേഷിച്ചു, അന്നത്തെ ഞങ്ങളുടെ കുട്ടിക്കളികള്‍ എല്ലാം അക്കമിട്ടു നിരത്തിയിരുന്നു.. ഞങ്ങള്‍ ഓരോരുത്തരുടെയും കുട്ടിത്തത്തെ ഒരുപാട് സ്നേഹിച്ചിരുന്ന "അബ്ബാജാന്‍" , ആ എഴുത്തിനോടുക്കവും, തന്റെ പെരെഴുതെണ്ടിടത് "ആരോ ഒരാള്‍" എന്ന് എഴുതിയിട്ടിരുന്നു.
Monday, April 18, 2011
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍.. ഹോ !!
എനിക്ക് പറയാന്‍ ഉള്ള കഥകള്‍ മുഴുവന്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നവോദയയുമായി ബന്ധപ്പെട്ടിരിക്കും. "ഇവള്‍ടെ ഒരു സ്കൂള് !!" എന്ന് കേള്‍ക്കുന്നവര്‍ തലയ്ക്കു കൈയും കൊടുത്തു പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല. കാരണം അതങ്ങനെയാണ്. നമ്മുടെ ഒരു സുഹൃത്ത് സ്വന്തം ഭാര്യയെക്കുറിച്ച് പറഞ്ഞത് നവോദയ എന്ന് എവിടെയെങ്കിലും എഴുതി വെച്ചാലും അതും നോക്കി അവള്‍ അവിടെ നില്‍ക്കും എന്നാണു. ഹേയ് ഞാന്‍ അങ്ങനെയൊന്നും നില്‍ക്കില്ല' ...ന്നാ തോന്നുന്നേ..!!
പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന സമയം. സ്കൂളിലെ സിസിഎ പ്രോഗ്രാമുകളും , ഹൌസ് ഡേകളും എല്ലാം വാശിയോടെ നടക്കുന്നു. 'ആരവല്ലി' ഹൌസ് ന്റെ സിസിഎ ഇന്ചാര്ജ് ആയിരുന്ന എന്റെ തലയില്‍ മുഴുവന്‍ ഓരോരോ പ്രോഗ്രാം പ്ലാനുകള്‍ ആണ്. ഓരോന്നിനും വേണ്ടിയുള്ള പാട്ടുകള്‍ ഒക്കെ തീരുമാനിക്കണം, പിന്നെ അത് ആരുടെയെങ്കിലും കൈയില്‍ കൊടുത്തുവിട്ടു കാസ്സറ്റില്‍ റിക്കാര്‍ഡ് ചെയ്യിക്കണം. എന്നിട്ട് വേണം പ്രാക്ടീസ് ഒക്കെ ചെയ്യാന്‍. റഫ് നോട്ടിന്റെ പുറകില്‍ അങ്ങനെ ഓരോ ഐടിയകള്‍ ഒക്കെ എഴുതി വെക്കും. പാട്ടുകളുടെ ലിസ്റ്റ് ഒക്കെ ഉണ്ടായിരുന്നു ബുക്കില്‍.

റഫ് ബുക്ക് മിക്കവാറും ടീച്ചര്‍മാരുടെ റണ്ണിംഗ് നോട്സ് എഴുതാന്‍ ഉപയോഗിക്കും. ക്ലാസ് ബോര്‍ ആണെങ്കില്‍ പടം വരക്കും, അക്കാലത്തും പിന്നീടും മുടങ്ങാതെ അനുവര്‍ത്തിച്ചു പോന്ന ഒരു കലാപരിപാടി ആയിരുന്നു ക്ലാസില്‍ വരുന്ന സകല സാറന്മാരുടെയും സ്കെച്ചുകള്‍ ബുക്കില്‍ വരച്ചിടുക എന്ന്. ക്ലാസില്‍ ശ്രദ്ധിച്ചില്ലെന്ന പരാതിയും വേണ്ട, എന്നാല്‍ ബോറടിച്ചു ഉറക്കം തൂങ്ങുകയും ഇല്ല,
ആ സമയത്ത് കെമിസ്ട്രിക്ക് സ്ഥിരമായി ഒരു അദ്ധ്യാപകന്‍ ഉണ്ടായിരുന്നില്ല, പലരെ പ്രിന്‍സി അങ്കിള്‍ മാറി മാറി പരീക്ഷിക്കും, അതുകൊണ്ട് ക്ലാസില്‍ ശ്രദ്ധിക്കുക എന്നതൊന്നും നടക്കുന്ന കാര്യം അല്ലാരുന്നു, അല്ലേലും മനസിനെ പലപലയിടങ്ങളില്‍ പറന്നു നടക്കാന്‍ വിട്ടിട്ട്, കണ്ണ് മിഴിച്ചു ക്ലാസില്‍ ഇരിക്കുക എന്നതാണല്ലോ സ്ഥിരം പരിപാടി.
അങ്ങനെഇരിക്കെ ഒരു ദിവസം, അന്നൊരു വ്യാഴാഴ്ച ആണോ എന്നെനിക്കറിയില്ല, എങ്കിലും ഒരിടിവെട്ടു ദിവസം ആയിരുന്നു. സതീഷ് സാറിന്റെ ഫിസിക്സ് ക്ലാസ് നടക്കുന്നു. ഞാന്‍ സ്ഥിരമായി ശ്രദ്ധിച്ചു ഇരിക്കുന്ന ഒരേയൊരു ക്ലാസ്. ക്ലാസ് ഇന്സ്പെക്ഷന് വേണ്ടി പ്രിന്‍സി അങ്കിള്‍ ഞങ്ങളുടെ ക്ലാസില്‍ വന്നു,ഒരു ചെയര്‍ എടുത്ത് ലാസ്റ്റ് ബെന്ച്ചുകളുടെ ഇടക്കിട്ട്, അവിടെ ഇരുന്നു. പ്രിന്‍സിയുടെ ഏറ്റവും അടുത്ത ബെഞ്ചില്‍ ഇരിക്കുന്നത് ഞാന്‍. സാറിന്റെ ക്ലാസ് ആയതുകൊണ്ട് എനിക്ക് ഒരു ബുദ്ധിമുട്ടില്ല, ഞാന്‍ വളരെ ഡീസന്റ് ആയി സാര്‍ പറയുന്ന കാര്യങ്ങളൊക്കെ റഫ് ബുക്കിലേക്ക് എഴുതിയെടുത്തുകൊണ്ടിരുന്നു.
ക്ലാസ് കഴിയാറായപ്പോ പ്രിന്‍സി "ഇവളെന്താ ഇത്ര മാത്രം എഴുതി പിടിപ്പിക്കുന്നെ" എന്ന മട്ടില്‍ എന്റെ ബുക്ക് വാങ്ങി. നോട്സ് ഒക്കെ കണ്ടു തൃപ്തിയായ അങ്കിള്‍ ബുക്ക് മറിച്ചു നോക്കി. ഞാന്‍ അത് ശ്രദ്ധിക്കുന്നേയില്ല, ഭയങ്കര കോണ്ഫി.
"എന്തുവാടോ ഇത് ??" പ്രിന്‍സി ഒരലര്‍ച്ച.. ഞാന്‍ ഞെട്ടി, ക്ലാസില്‍ ഉള്ളവരും ഞെട്ടി. സതീഷ് സാര്‍ ഒന്നും മനസിലാവാത്തത് കൊണ്ട് കണ്ണുമിഴിച്ചു നിന്നു. എന്റെ നിഷ്കളങ്ക ഭാവം കണ്ടിട്ടായിരിക്കണം പ്രിന്‍സി കൈയിലിരുന്ന ബുക്ക് എന്റെ ഡെസ്കിലേക്ക് വലിച്ചെറിഞ്ഞു.
"ആരോടോ ഇത്? ആരെക്കുരിച്ചാ താന്‍ ഈ എഴുതി വെച്ചിരിക്കുന്നത്?"
ഞാന്‍ എന്റെ മുന്നില്‍ തുറന്നു മലര്‍ന്നു കിടക്കുന്ന ബുക്കിലേക്ക് നോക്കി, ഒരു വശത്ത് കുറെ അധികം പാട്ടുകള്‍ ലിസ്റ്റു ചെയ്തു വെച്ചിട്ടുണ്ട്, റിക്കാര്‍ഡ് ചെയ്യാനുള്ളവ. മറു വശത്ത്, കഴിഞ്ഞ ആഴ്ചയില്‍ രണ്ടു ദിവസം മാത്രം വന്നു കെമിസ്ടി എടുത്തു ബോര്‍ അടിപ്പിച്ചു കൊന്ന മാഷടെ പടം!!! ഉറങ്ങി ഉറങ്ങി ബെഞ്ചില്‍ നിന്നും താഴെ വീഴും എന്നുള്ള അവസ്ഥയില്‍ ആയിരുന്നതുകൊണ്ട് വളരെ നന്നായി ടൈം എടുത്തു വരച്ചതാണ്. സതീഷ് സാര്‍ ഓടി വന്നു, പടം കണ്ടപ്പോ സാറിനു സംഗതി പിടികിട്ടി, ചിരി വരുന്നുണ്ടെങ്കിലും കടിച്ചു പിടിച്ച് എന്റെയും പ്രിന്സിയുടെയും മുഖത്തേക്ക് മാറി മാറി നോക്കി.
"എന്താണ് സതീഷ് സാറേ ഈ കുട്ടിയെ ചെയ്യേണ്ടത്.. നന്നായി പഠിക്കേണ്ട സമയത്ത് കുട്ടികളുടെ മനസ്സില്‍ എന്തൊക്കെയാണെന്ന് കണ്ടില്ലേ."
"അത്, സാര്‍... പിന്നെ .." സതീഷ് സാര്‍ നിന്നു പരുങ്ങി, സാറിന്റെ ക്ലാസില്‍ ശ്രധിക്കുന്നില്ലെന്നാണോ, പടം വരച്ചതിനാണോ.. എന്തിനാണ് പ്രിന്‍സി ചൂടാവുന്നത് എന്ന് മനസിലായില്ല. എനിക്കപ്പഴും പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും ഇല്ല, ഞാന്‍ ക്ലാസില്‍ അലമ്പിയില്ലല്ലോ. കോണ്ഫി കോണ്ഫി..
" കണ്ടില്ലേ, അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നൊക്കെ എഴുതി വെച്ചിരിക്കുന്നു. ഇയാളെക്കുറിച്ച്.ഇപ്പഴത്തെ പിള്ളേര്‍ക്കൊക്കെ മൊട്ടേന്നു വിരിയുന്നതിനു മുന്നേ പ്രേമമാ.. ഇതാരാ? തന്റെ നാട്ടിലുള്ള ആളാണോ? കാമുകന്‍ ആണല്ലോ.. കാണാതെ ഇരിക്കാന്‍ പറ്റില്ലെങ്കില്‍ ഞാന്‍ തനിക്കു ടിസി തന്നു വിടാം."
അപ്പോഴാണ് സംഗതിയുടെ കൊടുംഫീകരത എനിക്ക് മനസിലാവുന്നത്. കെമിസ്ട്രി സാറിനെയും പ്രിന്സിക്ക് മനസിലായില്ല, ആകപ്പാടെ രണ്ടു ദിവസമേ അങ്ങേര് സ്കൂളില്‍ വന്നിടുള്ളൂ. പാട്ടുകളുടെ ലിസ്റ്റില്‍ "അരികില്‍ നീ" എന്ന പഴയ പാട്ടും ഉണ്ടായിരുന്നു. പക്ഷെ ഇത് രണ്ടും ഇങ്ങനെ കണക്റ്റ് ചെയ്യാം എന്ന് ഒരാളും വിചാരിച്ചില്ല.. പ്രിന്‍സി ഒഴികെ.
ഞാന്‍ വലിയ വായില്‍ കരയാന്‍ തുടങ്ങി. ന്യായീകരിക്കാന്‍ ചെന്നതിനു സതീഷ് സാറിനു കണക്കിന് കിട്ടി. അവസാനം അത് റിക്കാര്‍ഡ് ചെയ്യാനുള്ള പാട്ടുകളാനെന്നും, പടം വെറുതെ കാരിക്കേച്ചര്‍ വരച്ചതാനെന്നും ക്ലാസിലെ നല്ല കുട്ടിയാണെന്നും ഒക്കെയുള്ള ടീച്ചര്‍മാരുടെ സര്ട്ടിഫികേഷന്‍ കൊണ്ട് അവസാനം പ്രിന്‍സി തണുത്തു. എങ്കിലും ഈ പാട്ട് എപ്പോ കേട്ടാലും മനസിനകത്ത് ഒരു ലടു പൊട്ടും. പിന്നീട് പ്രേമം അസ്ഥിക്ക് പിടിച്ച സമയത്തും ഈ പാട്ടുകൊണ്ട് ഞാന്‍ എന്റെ ചങ്ങാതിയെ ഓര്‍ത്തിട്ടില്ല. ഇപ്പോഴും ദാ..ചങ്ക് പെടക്കുന്നു. അരികില്‍ പ്രിന്‍സി ഉണ്ടായിരുന്നെങ്കില്‍....എന്റമ്മേ.

Subscribe to:
Posts (Atom)