Tuesday, March 13, 2012

മൗനവീണ

ഞാന്‍ മുറുക്കി പിടിച്ചിരുന്നു നിന്റെ കൈയില്‍,
അറിയാതെ എപ്പോഴോ ഞാന്‍ ഊര്‍ന്നു പോയി

എന്റെ വിരലുകളില്‍ ശ്രുതിയിടുവാന്‍, നീയെവിടെ ?
ഹൃദയ വീണയിലെ താളവും അടങ്ങി
നിന്നേ തിരയുന്ന കണ്ണുകളില്‍ ,
നനവിന്റെ നീര്‍തിളക്കവും ,
തളര്‍ന്ന കറുത്ത പാടുകളും മാത്രം ,

എന്റെ പ്രിയനേ നീ വരിക..
മിന്നല്‍പിണരിന്‍ കുതിരപ്പുറത്തേറീ..
ഈ വീണ നീ ഏറ്റുകൊള്‍ക.....
പാഴെങ്കിലും, ഇതിലെ ശ്രുതിയെല്ലാം
നിനക്ക് വേണ്ടി മാത്രം മീട്ടാനുള്ളതാണ്

No comments:

Post a Comment