വെറുതെ ഓര്‍ക്കുട്ട് തുറന്നു, ഇപ്പോള്‍ ഒരുപാട് നാളായി ഇതൊക്കെ ഉപയോഗിച്ചിട്ട്. സ്ക്രാപ്പ് ബുക്ക് ഒക്കെ ഒന്ന് ഓടിച്ചു നോക്കി, ചിലതിനൊക്കെ മറുപടി അയച്ചു. അവിടെ reminder ആയി കിടപ്പുണ്ട് ശരത്തിന്റെ പിറന്നാള്‍. ശരത് ഇല്ലെങ്കിലും അവന്റെ അക്കൗണ്ട് അവിടെ ഉണ്ടാകുമല്ലോ. അവന് എങ്ങും പോയിട്ടില്ല എന്ന് തോന്നിപ്പിക്കാന്‍... കണ്ണ് നിറയാതെ ഇരിക്കാന്‍ പരമാവധി ശ്രദ്ധിച്ചു. വെറുതെ ഒരു സ്ക്രാപ്പ് പോസ്റ്റ് ചെയ്യാം എന്ന് വിചാരിച്ചു. "ശരത്, happy birthday .. miss you so much " കണ്ണ് നിറഞ്ഞു കവിഞ്ഞു ഒഴുകി പോയി. ആരെങ്കിലും കണ്ടാല്‍!! വേഗം കണ്ണീര് തുടച്ചു. ശരത് ഉണ്ടായിരുന്നെകില്‍, അവനു സന്തോഷം ആയേനെ.. എന്നെ ഓര്‍ക്കുട്ട് എന്ന കവലയില്‍ കൊണ്ട് എത്തിച്ചതും ശരത് ആണ്. ഇപ്പൊ ഞാന്‍ അവിടെ തനിച് ആയി അല്ലെ?
ഇന്ന് ശരത്തിന്റെ പിറന്നാള്‍ ആണ്, എനിക്ക് ശരത്തിനെ ഇത്രനാളായിട്ടും മറക്കാന്‍ പറ്റുന്നില്ലല്ലോ .. അവന് അവശേഷിപ്പിച്ച വിടവ് മനസ്സില്‍ മാറുന്നുമില്ല. ഒരു വര്‍ഷം എന്നത് ഇത്ര ചെറിയ കാലയളവ് ആണോ ? ഒന്നിച്ചു നടന്ന കുന്നിറക്കങ്ങളും , നനഞ്ഞു കുതിര്‍ന്ന മഴയും .... ഇന്നലെയും ഈ കുന്നിറങ്ങുമ്പോള്‍ അവന് കൂടെ ഉള്ളത് പോലെ.. എന്റെ കൈ ചേര്‍ത്ത് പിടിച്ച്, മറ്റാരും അറിയാത്ത ഒരു നനുത്ത വിരല്‍ എന്റെ കൈവെള്ളയില്‍ കൂടി..
എന്റെ കണ്ണിന്റെ ഓരോ ചലനവും അവന് അറിഞ്ഞു, അവന് മാത്രം.. എന്റെ മനസിനെ അവന് ഒരു നനഞ്ഞ കിളിക്കുഞ്ഞിനെ പോലെ കൈക്കുള്ളില്‍ ചേര്‍ത്ത് വെച്ചിരുന്നു.. ഞാന്‍ അവന്റെ ആണെന്ന് ഒരല്പം അഹങ്കാരത്തോടെ മനസ്സില്‍ കുറിച്ചിട്ടിരുന്നു.. ഒരു വര്‍ഷം മുന്‍പ് വരെ. ഒരു അപകടം അവനെ എന്നില്‍ നിന്നും ഈ ലോകത്തില്‍ നിന്നും അടര്തിയെടുക്കും വരെ, ഞാന്‍ അവന്റെത് മാത്രമായിരുന്നു. പിന്നീട് ഞാന്‍ എന്താണെന്നു എനിക്ക് തന്നെ അറിയില്ല. സത്യം , എനിക്കറിയില്ല ഞാന്‍ എന്താണെന്ന്, ആരാണെന്നും.
ഇരുട്ടും വരെ മുറിക്കു പുറത്തേക്കിറങ്ങാന്‍ തോന്നിയില്ല. ഞാനും എന്റെ ലോകവും ഈ ഇരുട്ട് മാത്രം ആയിപോയോ? വെറുതെ, വെറും വെറുതെ വീണ്ടും ഞാന്‍ ഓര്‍കുടില്‍ ലോഗിന്‍ ചെയ്തു. ഞാന്‍ വീണ്ടും പറയുന്നു, വെറും വെറുതെ....... എനിക്ക് ഒരു പുതിയ സ്ക്രാപ്പ് ഉണ്ട് എന്ന് കാണുന്നു. നോക്കട്ടെ.. ശരത്??!!! അവന് പറയുന്നു. "i too miss you all , But what to do , fate has played a dirty game in my life " ശരത്? എന്റെ ശരത്. പക്ഷെ അവന് എന്തിനു എന്നെ "എല്ലാവരും" എന്ന് പറയുന്നു. ശരത് എവിടെയാ? എന്തിനാ എന്നെ ഇത്ര നാളും തനിചാക്കിയത്? എനിക്ക് ഒന്നും മനസിലാകുന്നില്ലല്ലോ.. സന്തോഷിക്കണോ കരയണോ?
ഒരു ഫ്രണ്ട് റിക്വസ്റ്റ് ഉണ്ട്. ശ്രീജ, ആരാണത്? ഓ .. എനിക്ക് കാര്യം മനസിലായി.. ശ്രീജ, ശരത്തിന്റെ ചേച്ചി. ശരത്തിന്റെ ഫ്രണ്ട്സിന് റിക്വസ്റ്റ് അയച്ചതാണ്. ചേച്ചിയുടെ മെസ്സേജ് ഉണ്ട്, "സ്നേഹാ, ഞാനാണ് ഇപ്പോള്‍ കുട്ടന്റെ അക്കൗണ്ട് വെച്ചിരിക്കുന്നത്, കുട്ടന്റെ ഫ്രണ്ട്സിനോട് കുട്ടന് സംസാരിക്കും പോലെ സംസാരിക്കാന്‍. ചിലപ്പോള്‍ അവനോടു തന്നെ സംസാരിക്കുന്നത് പോലെ തോന്നും" ശരത്തിന്റെ സുഹൃത്ത് എന്നതില്‍ കൂടുതല്‍ എന്നെ ചേച്ചിക്ക് അറിയില്ല, ചേച്ചിയുടെ കുട്ടന് ഞാന്‍ ആരാണെന്നും, ഇപ്പോള്‍ ഞാന്‍ എന്ത് മാത്രം .....
ഒരു നിമിഷതെക്കെങ്കിലും വിചാരിച്ചു പോയി , അത് എന്റെ ശരത് തന്നെ. എന്റെ ശരത് എവിടെയോ ഉണ്ട്. എന്റെ അടുത്ത് തന്നെ, എന്റെ കൈ പിടിക്കാന്‍ പറ്റാത്ത അകലത്തില്‍, എനിക്കറിയാം നിനക്ക് എന്നെ വിട്ടു പോകാന്‍ പറ്റില്ലെന്ന്. ശ്രീജേച്ചിയുടെ കുട്ടന് ചേച്ചിയെ വിട്ടു പോകാനും പറ്റില്ലല്ലോ. ശരത്, മതി ഈ ഒളിച്ചു കളി. ഞാന്‍ കരഞ്ഞു തളര്‍ന്നു. ഈ കളി മതിയാക്കാം, നീ തിരിച്ചു വരൂ. എനിക്ക് അത് മാത്രം മതി. എന്റെ കൈവെള്ളയില്‍ നിന്റെ വിരലിന്റെ ചൂട്. ആ ഒരു ആശ്വാസം മാത്രം മതി എനിക്ക്, ഒരു ജീവിതം മുഴുവനും. .. ഹോ, എനിക്ക് വയ്യ , മറക്കാന്‍ ശ്രമിക്കുന്തോറും നീ കൂടുതല്‍ കൂടുതല്‍ തെളിമയോടെ എന്റെ കണ്മുന്നിലുണ്ട്. എനിക്കറിയാം , എനിക്ക് മാത്രമറിയാം നീ മടങ്ങി വരുമെന്ന്. അല്ലെങ്കില്‍ നിന്റെ അടുത്തേക്ക് നിനക്ക് എന്നെ കൊണ്ട് പോകേണ്ടി വരും ശരത്, തിരിച്ചു വരൂ. ഈ ഭ്രാന്ത് എന്നെ കൊല്ലുന്നു!!
7 comments:
ela story ente lif ayi kure adupam unde..last 28 ente frnd nte b'day ayirunnu.avanum poyite 1 yr akune ulu..hospatlil ekadesham oru yr..oru asugham ayirunnu..kande kande petane ilathe aayi..B'day reminder orkut il vannappo profile il kayari nokki,,msg cheyyan sheshi undayilla appo..athe pole Veena de story pole njanum oru friend enelum varum enu karuthi noki irikunnu 4 year ayite..anyway thanks
Vayichu! Really touching!
Felt lyk som incident that really happened :)
ബെസ്ടി,
നീ തന്ന ലിങ്കില്‍ തൊട്ടു..കണ്ടു..
കണ്ടെന്നു മാത്രല്ല..കണ്ടു കണ്ണ് നിറഞ്ഞു..കണ്ണ് നിറയെ കണ്ടു..
ഒരുപാട് എന്തൊക്കെയോ മനസ്സില്‍ നിറഞ്ഞു..
ഒക്കെയും..ഏറെയും നിനക്കും അറിയാല്ലോ..
ഇനി നമ്മള് അവിടെ പോണം...പോയെ പറ്റു..
ഈ വര്‍ഷം കഴിഞ്ഞാ ചെലപ്പോ, എല്ലാരും വേറെ വേറെയാവും ..
തിരക്കിലേക്ക്..
പിന്നെ ഈ FBയും..
ജി-ഗ്രൂപ്സും പിന്നെ..ബ്ലോഗ്സും..മാത്രമായിപ്പോവും..
അതിനു മുന്‍പ്..
ഒരിക്കല്‍ക്കൂടി..ഒറ്റൊരുപ്രാവശ്യം കൂടി നമുക്ക് പോണം..
ആ പഴയ കുശുമ്പും..വഴക്കും..
'മാന്തലും,സ്ക്രാച്ചും..
"सर, धोड़ा साम्बार मिलेगा "..എന്ന ചോദ്യവും,
ദോസ്തും ,ബഹനും..
പറയാതെ മറച്ചുവച്ച് പിന്നീട് അറിഞ്ഞ കൊറേ ഇഷ്ടങ്ങളും..
അങ്ങനെ..സെന്റിമെന്റ്സ് വരുന്ന കൊറേ കാര്യങ്ങള്‍..
നമക്ക് മാത്രം അറിയുന്ന, അറിയാന്‍ കഴിയുന്ന..
കൊറേ sentikal.
പറഞ്ഞാല്‍ തീരില്ല.
ഈ സെന്ടിയടികള്..
നിര്‍ത്താം...
NO WORDS TO WRITE...
ONLY SILENCE IS THE ANSWER
honestly touching and i have a similar story in my life...
its really touching....
feels it heavly
touching story...besty great writing...hats off...
Post a Comment