ഞാന്‍ കെട്ടിയുണ്ടാക്കിയ
എന്‍റെ കുഞ്ഞു കൊട്ടാരത്തിലേക്ക്
നീ വന്നത് മുതല്‍
ഞാന്‍ ഞാനല്ലാതായി
ഞാന്‍ നീ ആയി എന്ന് പറയുന്നതാകും ശരി
നിറം മങ്ങിയ എന്‍റെ പീലികള്‍ക്ക്
ഏഴു വര്‍ണ്ണങ്ങളും നീ പകര്‍ന്നേകി
സ്വപ്നങ്ങള്‍ക്ക് ചിറകു വെച്ച് തന്നു
തണുത്ത നീലാകാശത്ത് , മത്സരിച്ചു പറക്കാന്‍ വേഗം തന്നു
നീ വരുന്നതിനു മുന്‍പേ ഞാനൊരു കരിയിലപ്പക്ഷിയായിരുന്നെനും
നീ എന്നെ പഞ്ചവര്ണ്ണക്കിളിയാക്കിയെന്നും ,
നിന്‍റെ കൈക്കുമ്പിളില്‍ ആണ് എന്‍റെ മറവിപെട്ട ഹൃദയമെന്നും
ഇന്നലെയാണ് ഞാന്‍ അറിഞ്ഞത്
നീ പോകുമ്പോള്‍, ഞാന്‍ ഇനി ആരായി തീരുമെന്ന്
എനിക്കറിഞ്ഞു കൂടാ,
പോകുമ്പോള്‍ , എന്‍റെ നനഞ്ഞു വിറച്ച ഹൃദയവും കൊണ്ടു പോവുക
ഈ കൂട്ടില്‍ അത് സൂക്ഷിച്ചു വെക്കാനിടമില്ല.
No comments:
Post a Comment