ഈ പോസ്റ്റ് എന്റെ പ്രിയപ്പെട്ട സുഹൃത്ത് വീണക്കു വേണ്ടി, എപോഴെങ്കിലും അവള് ഇത് കാണുകയാണെങ്കില്‍ ആ കാലം ഒന്ന് ഓര്‍ക്കാന്‍..
നവോദയയുടെ മണ്ണില്‍ ഞങ്ങള്‍ മക്കളെ കൊണ്ട് ചെന്നാക്കുമ്പോള്‍ സാധാരണക്കാരായ ഞങ്ങളുടെ അച്ഛനമ്മമാര്‍ക്ക് ഒരു പ്രതീക്ഷ ഉണ്ട്, അടുത്ത ആഴ്ച മുതല്‍ മക്കള്‍ ഒക്കെ ഇംഗ്ലീഷ് സംസാരിച്ചു തുടങ്ങും.. പിന്നെയും ഒരാഴ്ച കഴിഞ്ഞാല്‍ പിന്നെ മക്കളൊക്കെ മലയാളം മറന്നു പോകും.. :) വെറുതെ പറഞ്ഞതല്ല കേട്ടോ, മക്കള്‍ ഒക്കെ തങ്ങളില്‍ നിന്നും അകന്നു പോകുമോ എന്ന് മിക്ക പെരെന്റ്സ് നും വിഷമം ഉണ്ടായിരുന്നു. എന്റെ ചാച്ചനു പ്രത്യേകിച്ചും... ഒരിക്കല്‍ സങ്കടം വന്നു ചാച്ചന് എനിക്ക് ഒരു കത്തെഴുതി, കുറെ സെന്റിമെന്റ്സ് ഒക്കെ കഴിഞ്ഞു അടിയില്‍ " മോളുടെ ഡാഡി " എന്ന് സൈന്‍ ചെയ്തു.. അത് കണ്ടു ഞാന്‍ കുറെ സെന്റി ആയി... ശോ !! ഇപ്പൊ പിന്നേം സെന്റി ആവുന്നു..
എന്തായാലും നവോദയയില്‍ എത്തിപെടുന്ന ഞങ്ങള്‍ അല്ല പിന്നെ അവിടെ നിന്നും പുറത്തു വരുന്നത്, പ്രായം കൊണ്ട് മാത്രമല്ല, പുറത്തില്ലാത്ത അല്ലെങ്കില്‍ പുറത്തെ ലോകത്തിനു അന്യമായ എന്തൊക്കെയോ ... ഏഴു വര്‍ഷം ഒരുമിച്ചു താമസിച്ചു പഠിച്ചു കളിച്ചു വളര്‍ന്നു അറിഞ്ഞു.. സ്വന്തം അച്ഛനമ്മമാരുടെ സ്ഥാനത്ത് അധ്യാപകരും സഹോദരങ്ങളുടെ സ്ഥാനത്ത് കൂട്ടുകാരും, ഒരു വലിയ കുടുംബം .. എന്താണെന്ന് അറിഞ്ഞൂടാ, നവോദയ എന്നാല്‍ ഞങ്ങള്‍ക്ക് ഒരു ഫീല്‍ ആണ്, ഒരു സ്കൂള്‍ എന്നതിനെക്കാളും...എന്റെ വീട്.. ഞാന്‍ വളര്‍ന്ന സ്ഥലം.. അങ്ങനെയല്ലേ ???
ചേട്ടന്മാര് ചേച്ചിമാര് അനിയന്മാര് അനിയത്തിമാര് കൂട്ടുകാര്‍ , എല്ലാത്തിനും ഒരിത്തിരി കൂടുതല്‍ intensity അവിടുണ്ടായിരുന്നു, ഇല്ലേ? നവോദയക്കാര് ഉത്തരം പറയൂ..
അങ്ങനെ , കുഞ്ഞു പ്രായത്തില്‍ ആ കാമ്പസില്‍ എത്തിപെട്ട എനിക്ക് കിട്ടിയ കൂട്ടുകാരി ആണ് വീണ, aka പപ്പൂസ് ..
"എന്റെ സ്വന്തം കൂട്ടുകാരി, " അങ്ങനെ ചില possessiveness ഉം ഉണ്ടായിരുന്നു, അല്ലെ?
ഞങ്ങള്‍ നല്ല മാച്ച് ആയിരുന്നു. നീണ്ടു എല്ലുപോലുള്ള ഞാനും ഉരുണ്ട് ഉയരം കുറഞ്ഞ വീണയും.. എപ്പൊഴും വര്‍ത്താനം പറഞ്ഞു, കാണുന്നവരോടെല്ലാം കൊഞ്ചി ( പതിനൊന്നു വയസ് ) എല്ലാര്ക്കും എന്തോ ഒരിഷ്ടം ഉണ്ടാരുന്നു അല്ലെ, വീണ ? വീണയുടെ നേച്ചര്‍ തന്നെ ആര്‍ക്കും ഇഷ്ടപെടുന്നതായിരുന്നു.. സ്വീറ്റി, പ്രദീപ് സര് ന്റെയും ശോഭന ടീച്ചറിന്റെയും ഒക്കെ ഓമന..
ഞങ്ങള്‍ക്ക് വിളിപ്പേരുകളും ഉണ്ടായിരുന്നു, "കന്നാസും കടലാസും ", "ഹെഡ് ആന്‍ഡ് ടയില്‍" , പക്ഷെ എനിക്കേറ്റവും ഇഷ്ടം "crack - jack " എന്നാ പേരായിരുന്നു. ആ ബിസ്കറ്റിന്റെ പരസ്യത്തിലെ പോലെ തന്നെ നമ്മളും, എപ്പൊഴും ഒരുമിച്ചേ കാണാനും പറ്റൂ..അല്ലെ?
നമ്മുടെ ശിവാലിക് ഹോസ്റെലിന്റെ പുറകിലത്തെ കശുമാവ് നമ്മുടെതാണ് എന്ന് നമ്മള് സ്റ്റാമ്പ് ചെയ്തതും, അതിനു ടുക്കു ( എന്തൊരു variety പേര് !!) എന്ന് പേരിട്ടതും , പിന്നെ അതിന്റെ കൊമ്പില്‍ കുരങ്ങുകളെ പോലെ കേറി നടന്നതും, തെന്നി താഴെ വീണതും ... ( അതൊരു ചെറിയ മരമായിരുന്നു, വീണിട്ടും കാര്യമായി ഒന്നും പറ്റിയില്ല ) ..
സഹജന് സാറിന്റെ വാലുപോലെ , ആര്‍ട്ട് റൂമില്‍ ഒഴിയാ ബാധകള്‍ ആയതും, അവസാനം സാര്‍ അവിടെ നമ്മള് രണ്ടുപേരെയും വരച്ചു വെച്ചതും.. അന്ന് അതൊക്കെ ഓസ്കാര്‍ കിട്ടിയ സന്തോഷമായിരുന്നു.. "സാര്‍ ഞങ്ങളുടെ പടം വരച്ചു , അത് ആര്‍ട്ട് റൂം ഭിത്തിയില്‍ ഒട്ടിച്ചു വെച്ചു " എന്നൊക്കെ..
അജയ് ജടയ്ജ - സച്ചിന് , എന്നൊക്കെ പറഞ്ഞു നമ്മള് ചുമ്മാ അടിയുണ്ടാക്കിയതും.. പിന്നെ നമ്മള് ഗ്രൂപ്പ് ആയി, ഗാന്ഗുലി ഗോ ബാക്ക് .. എന്നൊക്കെ പറഞ്ഞു എന്തൊക്കെ പൊട്ടത്തരങ്ങള്‍ , ഇപ്പൊ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു..
ഇനിയും ഒരുപാട് കഥകള്‍ ഉണ്ട്...ആ കുട്ടിക്കാലത്തെ കഥകള്‍.. നവോദയ എന്നത് ഞാനും നീയും മാത്രമല്ലല്ലോ..
നീ ഇപ്പോഴും അങ്ങനെ തന്നെ ആണോ വീണ, അതെ കളിചിരിയും ബഹളവും.. നിന്നെ ഞാന്‍ അവസാനം കാണുമ്പോള്‍ നീ അങ്ങനെ ആയിരുന്നില്ല.. നിന്നെ ആ കൊച്ചു കുട്ടിയായി കാണാനാണ് ഇഷ്ടം. അല്ല അങ്ങനെയല്ല, നിന്റെ കുട്ടിത്തം നഷ്ടപെടാതെ ഇരിക്കാന്‍..
എന്നെങ്കിലും നീ ഈ പോസ്റ്റ് കാണുകയാണെങ്കില്‍ , ഇതൊക്കെ നീയും ഒന്നൂടെ ഓര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു..
വിളിക്കുക. വരിക .
സ്വന്തം : ക്രാക്ക് (അതോ ജാക്ക് ആണോ? അത് പറഞ്ഞും നമ്മള് അടി കൂടി അല്ലെ ?? ഹഹ )
9 comments:
ഓർമ്മകൾ നന്നായിരിക്കുന്നു.
ഒരു സംശയം ഇത്രയും അടുത്ത കൂട്ടുകാര്‍ എങ്ങനെ വേര് പിരിയും ? ,
കൂട്ടുകാരിയെ കണ്ടു കിട്ടട്ടെ !
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം....
എല്ലാവര്ക്കും നന്ദി..
@ അച്ചായന് : അടുത്ത കൂട്ടുകാര്‍ വേര്‍പിരിയണം എന്നായിരുന്നു ദൈവ നിശ്ചയം. ഇതിനു ഒരുപാട് ഉപകഥകള്‍ ഉണ്ട്, അതൊക്കെ ഒരുപക്ഷെ അവളെ വേദനിപ്പിക്കുമായിരിക്കും.. അത് കൊണ്ട് ഇവിടെ ചേര്‍ക്കുന്നില്ല.
@ ക്യാപ്റ്റന്‍ : നന്ദി, ഞാന്‍ അവളുടെ വീട്ടില്‍ പോയിരുന്നു, അവളെ കാണാന്‍ പറ്റിയില്ല.
@ മിനി, ലീല, : നന്ദി :)
Navodaya memories....
All the best.
I too was once a Navodayan long time back.(Though not a student) So I think i can understand your feelings.
All the best.
actualy... wher is veena nw?? wat she doin???
she is doin her btech, coorg
കൊള്ളാം, ഓര്‍മകള്‍ക്ക് നല്ല സുഗന്ധം ........
Post a Comment