കാലം 1998-2005 . ഞാന്‍ എന്റെ സ്വന്തം തറവാടും കുടുംബവും ഒക്കെയായ നവോദയയില്‍ സന്തോഷത്തോടെ വാഴുന്ന കാലം. ഞങ്ങളുടെ ഹോസ്റ്റല്‍ വൈകുന്നേരങ്ങളില്‍ പുളുവടി എന്നത് എന്നത്തേയും പോലെ ഒരു അവിഭാജ്യ ഘടകം ആയിരുന്നു. എന്റെ സ്വന്തം നാട്ടിലെ കഥകള്‍ പറഞ്ഞു മറ്റുള്ളവരെ ബോര് അടിപ്പിക്കുക എന്നത് അന്നുമിന്നും ഞാന്‍ മുടക്കാതെ ചെയ്തു പോരുന്ന ദിനചര്യ ആകുന്നു.
ഒരിക്കല്‍, കൃത്യമായി പറഞ്ഞാല്‍ 2002 യിലെ october, അന്ന് ഞങ്ങളുടെ സംസാര വിഷയം ഞങ്ങളുടെ അച്ഛനമ്മമാരുടെ കുട്ടിക്കാലം (പറഞ്ഞു കേട്ടറിവ് വെച്ച ) ആയിരുന്നു. എന്റെ അമ്മയുടെ ചെറുപ്പത്തിലെ സംഭവ ബഹുലമായ കഥകള്‍ അമ്മ പൊടിപ്പും തൊങ്ങലും വെച്ച് ഒരുപാട് പറഞ്ഞു തന്നിട്ടുണ്ട്.
എന്റെ അമ്മ വീട് വയനാട് കണ്ണൂര്‍ ബോര്ഡരില് മലയാമ്പടി എന്ന സ്ഥലത്താണ്. അമ്മക്ക് സഹോദരങ്ങള്‍ 8 , അമ്മ അവരില്‍ എഴാമാതെതും , അമ്മക്ക് ഒരു അനിയന് (എന്റെ കുഞ്ഞു മാമന് ) ഒരു അനിയത്തി (മോളി ആന്റി ) . ഇവര്‍ മൂന്നു പേരും ഒരു ടീം ആയി, ചെറുപ്പത്തില്‍ മരം കേറി നടന്നതും, സ്കൂളില്‍ പോകാതെ പശുവിനെ തീറ്റാന്‍ പോകുന്നതും , മല വീടിനു ചുറ്റും കാടാണ് , അതുകൊണ്ട് അവര്‍ക്ക് ഊഞ്ഞാല് ആടാന്‍ കാടുവള്ളികള് ഒക്കെതന്നെ ഉണ്ടാവും.. അമ്മ ഒരിക്കല്‍ ആടി , തലയടിച്ചു വീണു, കുന്നിലൂടെ ഉരുണ്ടു താഴെ വീണതും ... പിന്നെ, അമ്മ മൈനയെ സംസാരിക്കാന്‍ പഠിപ്പിച്ചതും, പ്രേം നസീറിന്റെ സിനിമക്ക് പോയതും .. അങ്ങനെ അങ്ങനെ അന്തമില്ലാത്ത കുറെ കഥകള്‍ ചെറുപ്പത്തിലെ ഞാന്‍ കേട്ടിട്ടുണ്ട് .
അമ്മയും കുഞ്ഞുമാമാനും മോളി ആന്റിയും കൂടെ സ്വന്തമായി ഒരു ഭാഷ ഒക്കെ വികസിപിചെടുതിരുന്നു. അതിനു പേരില്ല, സ്ക്രിപ്റ്റ് ഇല്ല, എങ്കിലും അവര്‍ക്ക് മാത്രം മനസിലാകുന്ന കുറെ വാക്കുകള്‍ മാത്രം. അവരുടെ സംസാരത്തില്‍ ഉള്ള ചില അഭിവാദന -പ്രത്യഭിവാദനങ്ങള്‍ ആണ് " കാരന്തിയമാന " -- "സെവന് മെനഞ്ഞപ്പെ " -- " നാളുകള്‍ ബൈനിഷ്കള്‍ ഗോദി ".... ഇതിന്റെ ഒക്കെ അര്‍ഥം എന്താണെന്നു ഞാന്‍ ഇവര്‍ മൂന്ന് പേരോടും ചോടിചിടുണ്ട് .. ഇതുവരെ പിടികിട്ടിയില്ല..
എന്തായാലും ഈ കഥകള്‍ ഒക്കെ ഞാന്‍ എന്റെ ഹോസ്റ്റല്‍ മേറ്റ്സ് പിള്ളേരോട് പറഞ്ഞു.. എല്ലാവര്ക്കും കാരന്തിയമാന അങ്ങ് ഇഷ്ട്ടപെട്ടു.. ഞങ്ങളും അതങ്ങ് എറെടുക്കാന്‍ തീരുമാനിച്ചു.
ഇനിയാണ് കഥയിലെ വില്ലന്‍, ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ അനൂപ് സര് ന്റെ എന്‍ട്രി..
പുള്ളിയെക്കുറിച്ചു പറയുകയാണെങ്കില്‍, ഒരുപാടുണ്ട്
ഞങ്ങളെ , സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്നു എന്നാണ് സര് പറയാറ് , എന്തായാലും അപ്പോള്‍ സാറിന്റെ കല്യാണം ഒന്നും കഴിഞ്ഞിരുന്നില. സാറിന്റെ ക്ലാസ്സിലെ പെണ്‍കുട്ടികളെ ലൈന്‍ അടിക്കാനും പെണ്‍കുട്ടികള്‍ക്ക് ലൈന്‍ അടിക്കാനും പറ്റില്ല, സാര്‍ അത്രക്കും സൂക്ഷിച്ചാണ് ഞങ്ങളെ വളര്‍ത്തിയിരുന്നത്. അപ്പനും അമ്മയും ഒന്നും അടുത്തില്ലാത്ത പാവം കുഞ്ഞുങ്ങളല്ലേ, എന്തെങ്കിലും പറ്റിയാല്‍ സാര്‍ അല്ലെ ഉത്തരം പറയേണ്ടത് ,, എന്ന ഒരു ഭാവം.
ആണ്‍കുട്ടികളുടെ കൈയില്‍ നിന്നും ഞങ്ങള്‍ ആരെങ്കിലും ഒരു ബുക്ക് കടം വാങ്ങിയാലും സാറിനു സംശയം ആണ്, അതില്‍ ഒരു ലവ് ലെട്ടെരിനു സ്കോപ് ഇല്ലേ ??? സ്റ്റഡി അവറിലും ഫ്രീ പീരീഡ് കളിലും ഞങ്ങള്‍ അറിയാതെ വെന്റിലെട്ടരില്‍ കൂടെ ഞങ്ങളെ നിരീക്ഷിക്കുന്ന അനൂപ് സര് നെ നേരിട്ട് കണ്ടിട്ടുണ്ട്, എന്തിനേറെ പറയുന്നു, സാറിന്റെ തീവ്രമായ sincerety കാരണം പ്ലസ് ടു കഴിയും വരെ ആരും ഞങ്ങളെ ലൈന്‍ അടിച്ചില്ല, ഞങ്ങള്‍ ആരും ആ പണിക്കു പോയുമില്ല, ശോ !!
ഓക്കേ, സാറിനെ കുറിച്ച് പറഞ്ഞു , നമ്മള് കഥ മറന്നു.. അപ്പോള്‍ അങ്ങനെയാണ്, ഞാന്‍ എന്റെ സുഹൃത്തുക്കളെ ഒകെ കാരന്തിയാമാന പ്രബുധര് ആക്കിയല്ലോ.. ഒരുദിവസം , ഞാന്‍ ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു , കുറച്ചു നേരം എന്തെങ്കിലും വായിച്ചു കളയാം എന്നോര്‍ത്ത്, ന്യൂസ് പേപ്പര്‍ ബോര്‍ഡിന്റെ അടുത്തേക്ക് നീങ്ങുകയായിരുന്നു. എന്റെ കൂട്ടുകാരികളായ മഞ്ജുവും വീണയും എതിരെ വരുന്നുണ്ട്. അവരോട് ഒന്ന് "ഹായ്" പറഞ്ഞു ഞാന്‍ അങ്ങ് നടന്നു, അപ്പൊ മഞ്ജു എന്നെ വിളിച്ചു, " കാരന്തിയാമാന " , വളരെ സീരിയസ് ആയി ഞാന്‍ മറുപടി കൊടുത്തു " സെവന് മെനഞ്ഞാപ്പേ , നാളുകള്‍ ബൈനിഷ്കള്‍ ഗോദി ".
എവിടുന്നെന്നറിയില്ല, അനൂപ് സര് അത് കേട്ടു, ..... തീര്‍ന്നു, ഞങ്ങള്‍ എന്തോ കോഡ് ഉപയോഗിച്ച് സംസാരിച്ചു, ഏതോ പയ്യനെ കുറിച്ചാണല്ലോ പറഞ്ഞ ത്. ആരാ അദ്. ഞങ്ങള്‍ എന്ത് മറുപടി പറയും? അതിനു പ്രത്യേകിച്ച് ഒരു മീനിംഗ് ഇല്ല , എന്ന് പറഞ്ഞു. രക്ഷയില്ല.. പുള്ളിക്ക് അത് അറിഞ്ഞേ തീരൂ.. എന്നെ സ്റ്റാഫ് റൂമില്‍ വിളിച്ചു, കുറെ ഉപദേശിച്ചു, വഴക്ക് പറഞ്ഞു , വീട്ടുകാരെ പറ്റിച്ചു കൊണ്ട് ഇവിടെ പഠിക്കുന്നു , എന്നൊക്കെ പറഞ്ഞു.. അതുപോലൊക്കെ തന്നെ മന്ജുവിനോടും പറഞ്ഞു.
"വീട്ടുകാരോട് പറയും, മകള്‍ ഇവിടെ എന്താ പരിപാടി എന്ന്, " എന്ന അവസാന ഭീഷണിക്കും കാരന്തിയാ മാനയുടെ അര്‍ഥം പുറത്തെടുക്കാന്‍ ആയില്ല, അവസാനം പ്രതി കുറ്റം സമ്മതിക്കാത്തത് കൊണ്ടും ( അപ്പൊ ചെക്കന്മാരെ നോക്കാന്‍ ഒന്നും തോന്നാറില്ലരുന്നു , അത് കൊണ്ട് കുറ്റം സമ്മതിക്കാന്‍ പറ്റിയില്ല ) പ്രതി (ഞാനല്ലാതെ മറ്റാര് ) കരച്ചില് തുടങ്ങിയത് കൊണ്ടും നിവൃത്തി ഇല്ലാതെ , വെറുതെ വിട്ടു..
ഇതാണ് കഥ, അപ്പൊ എല്ലാര്ക്കും മനസിലായില്ലേ എന്താണ് കാരന്തിയാമാന , എന്ന്?
P.S. നല്ലതോ ചീത്തയോ എന്നറിയില്ല, ഒരു residential സെറ്റപ്പ് ആയിട്ട് കൂടെ ഞങ്ങളുടെ ക്ലാസ്സിനുള്ളിലോ , പുറത്തേക്കോ ഒരു പ്രേമബന്ധവും സ്കൂള്‍ കഴിയുന്നത് വരെ ഉണ്ടായില്ല ആര്‍ക്കും..
2 comments:
കാരന്തീയമാന സെവെന്‍ വെനെന്ജ്
ആപ്പേ നാലുകള്‍ അഞ്ചു മിനിറ്റ്
ഖില്വീസേ നീനഗ നാനികള്‍ അഞ്ചു മിനിറ്റ്
ഈയല്ലോസെ നീന നാനികള്‍ അഞ്ചു മിനിറ്റ്
ആപ്പേ നാലുകള്‍ അഞ്ചു മിനിറ്റ്
ഇതാണ് അവരുടെ കവിത
അര്‍ത്ഥം ഞാന്‍ ചോദിച്ചിട്ട് പറഞ്ഞു തരാം
കുറച്ചു ദിവസം കഴിയട്ടെ
കൊള്ളാം, ഇതൊന്നു കിട്ടാന്‍ ഞാന്‍ നോക്കി ഇരിക്കുവാരുന്നു thanks bijo
Post a Comment