എന്‍റെ മനസിന്‍റെ
പൊടിപിടിച്ച പാഠപുസ്തക താളിനുള്ളില്‍
ആകാശം കാണിക്കാതെ ,
പണ്ടു ഞാന്‍ സൂക്ഷിച്ചു വെച്ച മയില്‍പീലി തുണ്ടിനെ
ഞാനിന്നും തുറന്നു നോക്കിയിട്ടില്ല ....
ഒരു നൂറു മയില്‍പീലി കുരുന്നുകളെ
അത് പെറ്റു കൂട്ടുമെന്ന് എനിക്കുറപ്പുണ്ട് ....
അതവിടെ ഇരുന്നു പെരുകിയിട്ടുണ്ടാവും , തീര്‍ച്ച !!
ഒരു പക്ഷെ , ഞാനത് തുറന്നാല്‍ ,
എന്‍റെ 'പൊട്ട വിശ്വാസ ' മെന്നു പറഞ്ഞ് , ഞാന്‍
പെട്ടെന്നങ്ങ് വളര്‍ന്നു പോയാലോ ??
2 comments:
മയില്‍പ്പീലി കുരുന്നുകള്‍ എന്താവും പാഠപുസ്തകത്താളിനുള്ളിലിരുന്നു പറയുന്നത്? ...................
:) ini onnum paranjillenkilo ?
athu kond thurakkunnilla
Post a Comment