Saturday, January 8, 2011

മൂവി റിവ്യൂ : ട്രാഫിക്

ഈ ബ്ലോഗില്‍ ഒരു മൂവി റിവ്യൂ ഇടും എന്ന് ഒരിക്കലും വിചാരിച്ചില്ല. പക്ഷെ അടുത്ത കാലത്തൊന്നും ഇത്രക്കും മനസിനെ ഹോണ്ട് ചെയ്ത ഒരു പടം ഉണ്ടായില്ല. കാസ്റ്റ് : ശ്രീനിവാസന്‍ , റഹ്മാന്‍ , അനൂപ്‌ മേനോന്‍, വിനീത് ശ്രീനിവാസന്‍, അസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സായ് കുമാര്‍ , കൃഷ്ണ, ലെന, റോമ, കാതല്‍ സന്ധ്യ, രെമ്യ നമ്പീശന്‍, റീന ബഷീര്‍ എന്നിവര്‍.

ശ്രീനിവാസന്‍, അനൂപ്‌ മേനോന്‍, വിനീത് എന്നിവര്‍ അല്പം തലയുള്ളവര്‍ ആയതു കൊണ്ടും, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ എന്നീ ചുള്ളന്മാര്‍ അഭിനയിച്ചിട്ടുള്ളത് കൊണ്ടും ഉള്ള മിനിമം ഗ്യാരന്റി വെച്ചിട്ടാണ് ഒരു റിവ്യൂ വും നോക്കാതെ ട്രാഫിക് നു ടിക്കറ്റ് എടുത്തത്‌. കോക്ടെയില്‍ എന്ന സിനിമ പോലെ ഇതും ഒരു വണ്‍ ഡേയ് ത്രില്ലെര്‍ ആണ്. എല്ലാവരും വളരെ നന്നായി അഭിനയിച്ചിരിക്കുന്നു. ഒരാളുടെയും എന്‍ട്രി ആഘോഷമാക്കിയിട്ടില്ല. അസഹ്യമായ ഫൈട്ടുകളും ഗാനരംഗങ്ങളുമില്ല സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ സംഭവിക്കുന്ന നല്ലതും ചീത്തയുമായ ചില സംഭവങ്ങളെ എല്ലാവരും വളരെ കൈയടക്കത്തോടെ അഭിനയിച്ചിരിക്കുന്നു. ജീവിതത്തിന്റെ പല മേഖലകളില്‍ ഉള്ള അപരിചിതരായ മനുഷ്യര്‍, എങ്ങനെയൊക്കെയോ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഓരോരുത്തരും അവരവരുടെ ലോകം മാത്രമേ അറിയുന്നുള്ളൂ. ഓരോ മനുഷ്യനും എന്തുമാത്രം സെല്‍ഫ് സേന്റെര്‍ട് ആണ് എന്ന് ഇന്‍ഡയറക്റ്റ് ആയി ഒരു മെസ്സേജ് തരികയും ചെയ്യുന്നു. പാരലല്‍ ആയി പലരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെ സസ്പെന്‍സ് ഒട്ടും കളയാതെ പരസ്പരം ലിങ്ക് ചെയ്തു സീക്വന്‍സ് ആക്കിയിരിക്കുന്നു സംവിധായകന്‍.

കുഞ്ചാക്കോ ബോബന്‍, കൃഷ്ണ എന്നിവര്‍ ഒരു ചെറിയ ഞെട്ടല്‍ മനസ്സില്‍ തരും, അത് സിനിമ മുഴുവന്‍ കണ്ടു കഴിഞ്ഞാലും മനസ്സില്‍ കിടക്കുകയും ചെയ്യും. ഹൃദയ ഭേദകമായ പല രംഗങ്ങളും ഉണ്ട് കഥാഗതിയില്‍, സായ് കുമാറിന്റെ അച്ഛന്‍ കഥാപാത്രം വളരെ ചെറുതാണെങ്കിലും, വേദനിപ്പിക്കുന്നു.

രെമ്യ നമ്പീശന്‍ എന്നാ ശാലീനയായ മലയാളി പെണ്‍കൊടിയുടെ മറ്റൊരു മുഖം ആണ് ഈ സിനിമയില്‍. എന്നാല്‍ അവര്‍ അത് വളരെ മനോഹരമായി അഭിനയിച്ചിരിക്കുന്നു. ശക്തമായ മറ്റൊരു സ്ത്രീ കഥാപാത്രം ചെയ്തത് ലെന ആണ്. കഥാഗതിയില്‍ പ്രാധാന്യം ഉണ്ടെങ്കിലും ബാകി സ്ത്രീ കഥാപാത്രങ്ങള്‍ എല്ലാം തന്നെയും നിഴലുകള്‍ ആയിപോയി. കഥാപാത്രങ്ങളുടെ കാസ്റ്റിംഗ് നന്നായിരിക്കുന്നു. വളരെ നാളുകള്‍ക്കു ശേഷം റഹ്മാന് കിട്ടിയ നല്ല ഒരു റോള്‍, അദ്ദേഹം നന്നായി ചെയ്തിരിക്കുന്നു. തമാശ എന്ന് പറയാന്‍ ഒന്നുമില്ലെങ്കിലും ചിലയിടങ്ങളില്‍ അല്പം സങ്കടത്തോടെ നമ്മള്‍ ചിരിച്ചു പോകും. റോമ സാധാരണ കാണുന്ന കുട്ടിത്തം നിറഞ്ഞ വേഷത്തില്‍ നിന്നും വ്യത്യസ്തമായി മേച്യൂര്ട് ആയ വേഷത്തില്‍. ഇടവേള എത്തിയപ്പോള്‍ ഇത്രയും സമയം ഒക്കെ ആയോ എന്ന് തോന്നിപ്പോകും പോലെ ഉദ്വേഗം ആയിരുന്നു. ആസിഫ് അലിയുടെ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ നല്ല ഒരവസരം. അനൂപ്‌ മേനോന്‍ എന്ന നടനെ മലയാളം സിനിമ ഉപയോഗിച്ച് തുടങ്ങിയതേ ഉള്ളൂ, എന്ന് വീണ്ടും തെളിയിക്കുന്നു ട്രാഫിക്. ഗസ്റ്റ് റോളുകളില്‍ വന്ന ജോസ് പ്രകാശിന്റെ കഥാപാത്രവും, പുതിയ സെന്‍സേഷന്‍ നിവിന്‍ പോളിയും, അവരുടെ ചെറിയ വേഷങ്ങളെ മനോഹരമാക്കി.

രാജേഷ്‌ ആര്‍ പിള്ള എന്ന സംവിധായകന് അഭിമാനിക്കാം, അദ്ദേഹത്തിന്റെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന സിനിമയുടെ നിഴലില്‍ നിന്നും പുറത്തുവരാനായതില്‍. ഇത്രയും അഭിനേതാക്കളെ കഥാപാത്രങ്ങളായി സ്വാഭാവികമായി കോര്‍ത്തിണക്കാനായതില്‍ . ഈ സിനിമയിലെ സൂപ്പര്‍ സ്റാര്‍ എന്നത് കഥയും തിരക്കഥയുമാണ്. ബോബി-സഞ്ജയ്‌ കളുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. ഗാനങ്ങള്‍ നിലവാരം ഉള്ളതായിരുന്നെങ്കിലും ശ്രദ്ധ മുഴുവന്‍ കഥയിലായിരുന്നത് കൊണ്ട് കാര്യമായി ആസ്വദിക്കാന്‍ പറ്റിയില്ല. രണ്ടര മണിക്കൂര്‍ നേരം ആകാംഷയുടെ മുള്‍മുനയില്‍ നിറുത്തിയ ചിത്രത്തിനെ ഞാന്‍ എന്റെ ആസ്വാദന നിലവാരത്തില്‍ നിന്നു കൊണ്ട് പത്തില്‍ എട്ടര മാര്‍ക്ക് നല്‍കുന്നു. കഥയുടെ ഒരു തരിപോലും ഈ റിവ്യൂവില്‍ ഉള്‍പെടുതാത്തതു ആസ്വാദനത്തെ ബാധിക്കും എന്നതിനാലാണ്. എന്തുകൊണ്ടും കാണാന്‍ യോഗ്യമായ വളരെ സത്യസന്ധമായ ഒരു ചിത്രമാണ് ട്രാഫിക്.

13 comments:

Aaro oraal said...

ഒരു നല്ല ചിത്രത്തെ പരിചയപ്പെടുത്തിയതിനു നന്ദി..... :)

ഒറ്റനിലാപക്ഷി said...

ആരോ ഒരാള്‍, എന്റെ സഹജന്‍ സര്‍ ആണോ? സര്‍ ഇങ്ങനെ ആയിരുന്നു സൈന്‍ ചെയ്യുക.

riyaas said...

എങ്കി ഈ പടം കാണണം ..നന്ദി ബെസ്റ്റി

വിനയന്‍ said...

ഉഗ്രന്‍ സിനിമ ... മലയാള സിനിമയുടെ മാറ്റത്തിന് നാന്ദി കുറിക്കുവാന്‍ ഉതകുന്ന സിനിമ ...

nandakumar said...

ചിത്രം ഒട്ടൂം നിരാശപ്പെടുത്തിയില്ല. ആദ്യാവസാനം വരെ ത്രില്ലിങ്ങ്. മലയാള കൊമേഴ്സ്യല്‍ സിനിമയില്‍ പുതിയ വിഷയവും ആഖ്യാനവുമൊന്നുമില്ലെന്ന പ്രേക്ഷകന്റെ സങ്കടക്കടലിലാണ് “ട്രാഫിക്” എന്ന ഫന്റാസ്റ്റിക്ക് മൂവിയുമായി രാജേഷ് പിള്ള എന്ന യുവസംവിധായകന്‍ വരുന്നത്. ചവച്ചുതുപ്പിയ ഫോര്‍മുലകളോ ക്ലീഷേ രംഗങ്ങളോ ഇല്ലാതെ സൂപ്പര്‍ സ്റ്റാര്‍സും സൂപ്പറാവാന്‍ നടക്കുന്ന സ്റ്റാര്‍സുമില്ലാതെ പുതിയ ആഖ്യാനശൈലിയുമായി ഒരു ക്ലീന്‍ എന്റര്‍ടെയ്നര്‍.
സജ്ഞയ് - ബോബി ടീമിന്റെ സ്ക്രിപ്റ്റ്, നവാഗതനായ ഷൈജു ഖാലിദിന്റെ ക്യാമറ, മഹേഷ് നാരായണന്റെ എഡിറ്റിങ്ങ്, സാബുറാമിന്റെ ആര്‍ട്ട് ഡയറക്ഷന്‍ എന്നിവ കുറച്ചൊന്നുമല്ല ട്രാഫികിനെ ഗംഭീരമാകുന്നതില്‍ സഹായിച്ചത്.
വെല്‍ഡന്‍ രാജേഷ് പിള്ള! സിനിമയുടെ അവസാനം താങ്കള്‍ക്ക് തീര്‍ച്ചയായും എഴുതിക്കാണിക്കാം “ഇതൊരു രാജേഷ് പിള്ള ചിത്രം” എന്ന്. തിയ്യറ്ററിലെ പ്രേക്ഷകന്റെ നിറഞ്ഞ പുഞ്ചിരിയും കയ്യടിയും തീര്‍ച്ചയായും അത് നിങ്ങള്‍ക്കുള്ളതാണ്.

ചേച്ചിപ്പെണ്ണ്‍ said...

kananam ... :)

C.Ambujakshan Nair said...

ചിത്രം കാണണം എന്ന് ഒരു ആഗ്രഹം ഉണ്ടാക്കാന്‍ ഈ റിവ്യൂവിനു കഴിഞ്ഞു.

Achoo said...

I did not see ,but sure bcs after his first movie i called him (i dont have any friendship with him one friend give his mob no..but he was getting angry when i talk about that movie..)
but now it is very happy to hear he got a break..
congrads rajesh..& tks for the post dear BAYI ::)

ശാശ്വത്‌ :: Saswath S Suryansh said...

അപ്പൊ എവിടുന്നേലും ചൂണ്ടിയ പടം അല്ല അല്ലേ? ധൈര്യമായി പോയി കാണാമല്ലോ?

Unknown said...

കണ്ടു...ഇഷ്ടപ്പെട്ടു...
മലയാളസിനിമയുടെ സ്ഥിരം യാത്രാ നിയമങ്ങള്‍ പരസ്യമായി ലംഘിക്കുന്ന ട്രാഫിക്ക് ഇവിടെയും ഒരു വിപ്ലവത്തിനു തുടക്കമാവട്ടേ എന്നാശിക്കുന്നു.

നിരക്ഷരൻ said...

അപ്പുറത്ത് ഒരിടത്ത് 9 മാർക്ക് കൊടുത്തിരിക്കുന്നു. ഇവിടെ 8.5 മാർക്ക്. സംഭവം കാണാതെ പറ്റില്ലാന്ന് ആയല്ലോ പറശ്ശിനിക്കടവ് മുത്തപ്പാ :) നാട്ടിൽ എത്തുമ്പോളേക്ക് ഏതെങ്കിലും സൂപ്പർ സ്റ്റാർ ചിത്രം ഓട്ടിക്കാനായി ഇവനെ എടുത്ത് വെളീൽ കളയുമോ ആവോ ?

Anonymous said...

ക്യാമറയുടെ ക്ലാരിറ്റി അല്‍പം കൂടി ആവാമായിരുന്നു...

Bijuthoppil said...

എഴുന്നു നില്‍ക്കുന്ന അരികുകളും വളവുകളും മാറ്റി രാകി മിനുക്കി മൂര്‍ച്ചപ്പെടുത്തിയ തിരക്കഥ രാജേഷ് പിള്ളയുടെ ജോലി കുറച്ചൊന്നുമല്ല എളുപ്പമാക്കിയത്. ഒരുപക്ഷേ, കെ ജി ജോര്‍ജിന്റെയും പദ്മരാജന്റെയും നല്ല കാലത്തിനു ശേഷം ഇത്ര ലക്ഷണമൊത്ത, വളരെ സിനിമാറ്റിക് ആയ തിരക്കഥ അധികം മലയാളസിനിമകള്‍ക്കൊന്നും ഉണ്ടായിട്ടില്ല. അഭിനേതാക്കളല്ല, കഥാസന്ദര്‍ഭങ്ങളാണ് ഈ സിനിമയില്‍ താരശോഭയോടെ നില്‍ക്കുന്നത്. ബോബിക്കും സഞ്‌ജയ്‌ക്കും അഭിമാനിക്കാം. ക്യാമറാമാന്‍ ഷൈജു ഖാലിദ്, ചിത്രസംയോജകന്‍ മഹേഷ് നാരായണൻ എന്നിവരേയും പേരെടുത്തു പറഞ്ഞ് അഭിനന്ദിക്കേണ്ടിയിരിക്കുന്നു.

കഥയ്‌ക്ക് ശേഷമുള്ള സ്ഥാനത്താണെങ്കിലും മിക്ക കഥാപാത്രങ്ങളും അവരെ അവതരിപ്പിച്ചവരും നമ്മുടെ ഉള്ളില്‍ കയറുക തന്നെ ചെയ്യും. സായ്‌കുമാര്‍, റഹ്‌മാന്‍, ലെന, അസിഫ് അലി, ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, രമ്യ നമ്പീശന്‍, കൃഷ്‌ണ, അനൂപ് മേനോന്‍, റോമ, വിനീത് ശ്രീനിവാസന്‍ എന്നിങ്ങനെ പ്രശസ്തര്‍ മുതല്‍ ഒന്നു രണ്ടു സീനുകളില്‍ വന്ന പേരറിയാത്തവര്‍ വരെ തങ്ങളിട്ട വേഷത്തോട് ആവുന്നത്ര ആത്മാര്‍ഥത പുലര്‍ത്തി. ഒരുപാട് കാലത്തിനു ശേഷം ജോസ് പ്രകാശിനെ കാണാനായത് വളരെ സന്തോഷകരം; അതും കഥയുടെ ഗതി മാറ്റുന്ന ഒരു ഒറ്റ സീന്‍ പ്രകടനം.

ഹൃദയസ്‌പര്‍ശിയായ ഒരുപാട് കഥാസന്ദര്‍ഭങ്ങള്‍ ഇതിലുണ്ട്. മകളേക്കുറിച്ച് ഒരു ചുക്കുമറിയാതെ കൈയടികള്‍ക്കു പിന്നാലെ പോകുന്ന അച്ഛനും മകനെ മരണത്തിനു വിട്ടു കൊടുക്കാന്‍ സമ്മതിക്കേണ്ടിവരുന്ന പിതാവുമൊക്കെ ഏറെക്കാലം നമ്മുടെ മനസ്സില്‍ വേദനയുണ്ടാക്കും.
ഈ സിനിമയ്‌ക്ക് ഒരു കുറവുമില്ല എന്ന് പറയാനാവില്ല. ചിലതൊക്കെ കാണാം. പക്ഷേ, അവയേക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ തോന്നുന്നില്ല. അഥവാ, ആ കുറവുകള്‍ക്കു നേരേ ഞാന്‍ മനഃപൂര്‍വം കണ്ണടയ്‌ക്കുന്നു.
കഥയ്‌ക്ക് ശേഷമുള്ള സ്ഥാനത്താണെങ്കിലും മിക്ക കഥാപാത്രങ്ങളും അവരെ അവതരിപ്പിച്ചവരും നമ്മുടെ ഉള്ളില്‍ കയറുക തന്നെ ചെയ്യും. സായ്‌കുമാര്‍, റഹ്‌മാന്‍, ലെന, അസിഫ് അലി, ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, രമ്യ നമ്പീശന്‍, കൃഷ്‌ണ, അനൂപ് മേനോന്‍, റോമ, വിനീത് ശ്രീനിവാസന്‍ എന്നിങ്ങനെ പ്രശസ്തര്‍ മുതല്‍ ഒന്നു രണ്ടു സീനുകളില്‍ വന്ന പേരറിയാത്തവര്‍ വരെ തങ്ങളിട്ട വേഷത്തോട് ആവുന്നത്ര ആത്മാര്‍ഥത പുലര്‍ത്തി. ഒരുപാട് കാലത്തിനു ശേഷം ജോസ് പ്രകാശിനെ കാണാനായത് വളരെ സന്തോഷകരം അതും കഥയുടെ ഗതി മാറ്റുന്ന ഒരു ഒറ്റ സീന്‍ പ്രകടനം.

ഹൃദയസ്‌പര്‍ശിയായ ഒരുപാട് കഥാസന്ദര്‍ഭങ്ങള്‍ ഇതിലുണ്ട്. മകളേക്കുറിച്ച് ഒരു ചുക്കുമറിയാതെ കൈയടികള്‍ക്കു പിന്നാലെ പോകുന്ന അച്ഛനും മകനെ മരണത്തിനു വിട്ടു കൊടുക്കാന്‍ സമ്മതിക്കേണ്ടിവരുന്ന പിതാവുമൊക്കെ ഏറെക്കാലം നമ്മുടെ മനസ്സില്‍ വേദനയുണ്ടാക്കും.
പരീക്ഷണങ്ങളെയും പുതുമകളെയും ഭയക്കാത്ത പുതുരക്തം മലയാളസിനിമയില്‍ ചൂടു പിടിച്ചു വരുന്നുണ്ടെന്നും ആ ചോരയോടുന്ന തലച്ചോറുകളില്‍ രണ്ടാം തരമല്ല, ഒന്നാം തരം പ്രതിഭ തന്നെ പ്രവര്‍ത്തനനിരതമാണെന്നും ഇനി നമുക്ക് ആരുടെ മുഖത്തു നോക്കിയും പറയാം. EXCELLENT movie; do not miss it.

Post a Comment